More about MUTHUKAD village|KOZHIKODE|CALICUT
നമ്മുടെ മുതുകാട് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്കിൽ ചക്കിട്ടപാറ പഞ്ചായത്തിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് മുതുകാട്. 1960 കളിലാണ് മുതുകാട് എന്ന പേരിൽ ഈ കൊച്ചുഗ്രാമം അറിയപ്പെട്ടുതുടങ്ങിയത്. കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുതുകാട്ടിൽ ഏകദേശം 6000 ൽ പരം ആളുകൾ താമസിക്കുന്നുണ്ട്.എന്നിരുന്നാലും ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ല എന്ന് ഒരു മുതുകടുകാരൻ എന്ന നിലയിൽ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ. കേരളത്തിലെ ഏതൊരു കൊച്ചു ഗ്രാമത്തിലെയെയും പോലെ തന്നെ മുതുകാട്ടിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം എന്നത് കൃഷി തന്നെയാണ്. പണ്ട് കാലത്ത് ധാന്യ വിലകളായിരുന്നു എങ്കിലും വന്യമൃഗ ശല്യവും മറ്റു പ്രാണികളുടെ ശല്യവും നിമിത്തം കർഷകർ നാണ്യ വിളകളിലേക് തിരിഞ്ഞു. മുതുകാടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ പ്രകൃതി സൗന്ദര്യം തന്നെയാണ് എന്ന് എടുത്ത് പറയാം. എന്നാൽ അത് വേണ്ടവിധത്തിൽ പുറം ലോകം അറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാവും ഉത്തരം. മുതുകാടിന്റെ ഭൂപ്രകൃതി എങ്ങനാണെന്ന് ചോദിച്ചാൽ മലക...





