മുതുകാട്
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്കിൽ ചക്കിട്ടപാറ പഞ്ചായത്തിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് മുതുകാട്.
1960 കളിലാണ് മുതുകാട് എന്ന പേരിൽ ഈ കൊച്ചുഗ്രാമം അറിയപ്പെട്ടുതുടങ്ങിയത്. കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുതുകാട്ടിൽ ഏകദേശം 6000 ൽ പരം ആളുകൾ താമസിക്കുന്നുണ്ട്.
കേരളത്തിലെ ഏതൊരു കൊച്ചു ഗ്രാമത്തിലെയെയും പോലെ തന്നെ മുതുകാട്ടിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം എന്നത് കൃഷി തന്നെയാണ്. പണ്ട് കാലത്ത് ധാന്യ വിലകളായിരുന്നു എങ്കിലും വന്യമൃഗ ശല്യവും മറ്റു പ്രാണികളുടെ ശല്യവും നിമിത്തം കർഷകർ നാണ്യ വിളകളിലേക് തിരിഞ്ഞു.
മുതുകാടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ പ്രകൃതി സൗന്ദര്യം തന്നെയാണ് എന്ന് എടുത്ത് പറയാം. എന്നാൽ അത് വേണ്ടവിധത്തിൽ പുറം ലോകം അറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാവും ഉത്തരം.
മുതുകാടിന്റെ ഭൂപ്രകൃതി എങ്ങനാണെന്ന് ചോദിച്ചാൽ മലകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തെ ഇടുക്കിയോടും , പുഴകളാലും മറ്റു ജലാസ്രോതസ്സുകളാലും സമ്പന്നമായതിനാൽ ആലപ്പുഴയോടും,കാലാവസ്ഥയിൽ വയനാടിനോടും ചേർത്ത് പറയാറുണ്ട്.ഇതിൽ കൂടുതൽ നാടിന്റെ ഭംഗി എങ്ങനെ വിവരിക്കാനാണ്.
തൊട്ടടുത്ത സ്ഥലങ്ങൾ പെരുവണ്ണമുഴി, ചെമ്പനോട, ചക്കിട്ടപ്പാറ,പന്തിരിക്കര.
ഒറ്റനോട്ടത്തിൽ
സ്ഥലപേര് :മുതുകാട്
ജില്ല :കോഴിക്കോട്
താലൂക്ക് :കൊയിലാണ്ടി
ബ്ലോക്ക് :പേരാമ്പ്ര
പഞ്ചായത്ത് :ചക്കിട്ടപ്പാറ
പോസ്റ്റ് ഓഫീസ് :മുതുകാട്
പിൻകോഡ് :673528
Muthukad is a small village in Chakkitapara panchayath in the Perambra block and Kozhikode district.
This small village came to be known as 'Muthukad' in the 1960s. Muthukad is located at a distance of about 60 km from Kozhikode town and has a population of over 6000 people.
As in any small village in Kerala, agriculture is the main source of income for the people in Muthukad. The greatest feature of Muthukadu is its natural beauty. But if you ask the outside world if it is well known, the answer is no.
We can Compare this place to idukki, Wayanad because of its Nature and climatic conditions.
The nearest places are Peruvannamuzhi, Chembanoda, Chakkittappara and Panthirikkara.







0 Comments